താണിക്കുടത്ത് മോഷ്ടിച്ച ടിപ്പർ ലോറിയുമായി രക്ഷപ്പെടാൻ ശ്രമം; പ്രതി പിടിയിൽ

തൃശൂർ. താണിക്കുടം സർവീസ് സെന്ററിൽ നിന്ന് മോഷ്ടിച്ച ടിപ്പർ ലോറിയുമായി കടന്നുകളയുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ട് പ്രതി പൊലീസിന്റെ പിടിയിലായി. വെറ്റിലപ്പാറ കരുവാൻകാട് സ്വദേശി ശ്രീരാഗ് ആണ് അറസ്റ്റിലായത്.

ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം ഉണ്ടായത്. താണിക്കുടത്തെ സർവീസ് സെന്ററിൽ കഴുകാനായി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് വാഹനവുമായി പോകുന്നതിനിടെ താണിക്കുടം പെട്രോൾ പമ്പിന് സമീപമുള്ള കലിങ്കിലിടിച്ച് ലോറി സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു.

അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സ്ഥലത്തുനിന്ന് സ്വന്തം വീട്ടിലേക്ക് മുങ്ങി. എന്നാൽ അപകടസമയത്ത് ഇയാളെ കണ്ട പ്രാദേശികവാസികൾ തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവായി. വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading