തേക്കിൻകാട് മൈതാനം 24 മണിക്കൂറും പൊലിസ് നിരീക്ഷണത്തിലെന്ന് സിറ്റി പോലീസ് കമ്മിഷണർ

തൃശ്ശൂർ. തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും 24 മണിക്കൂറും പൊലിസ് നിരീക്ഷണത്തിലാണെന്ന് സിറ്റി പോലീസ് കമ്മിഷണർ നകുല്‍ ആർ.ദേശ്മുഖ് അറിയിച്ചു.

ഈസ്റ്റ് പൊലിസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഫുട് പട്രോളിംഗിനു പുറമേ, കണ്‍ട്രോള്‍ റൂം ഇൻസ്പെക്ടറുടെ മേല്‍നോട്ടത്തില്‍ വാഹന പട്രോളിംഗും ഊർജിതമാക്കിയിട്ടുണ്ട്. വനിതകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ വനിതാ പൊലിസ് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ പിങ്ക് പട്രോളിംഗും രംഗത്തുണ്ട്.

ഇതിനുപുറമേ മേഖലയിലുടനീളം സിസിടിവി കണ്‍ട്രോള്‍ റൂം വഴി മുഴുവൻ സമയ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading