
പട്ടിക്കാട്: സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ 2026–27 അധ്യയന വർഷത്തെ സ്പോർട്സ് ഡേ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സോളി പോൾ എസ്കെഡി സ്വാഗതം പറഞ്ഞു. ചീഫ് ഗസ്റ്റ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ കായികദിനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് വടക്കൂട്ട് പതാക ഉയർത്തി. പിടിഡബ്ല്യുഎ പ്രസിഡന്റ് ജെയ്സൺ ഇ. ഒ. കായികദീപം തെളിയിച്ചു. തുടർന്ന് ഹൗസ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ സ്പോർട്സ് ടോർച്ച് റിലേ നടന്നു. വിവിധ ഹൗസുകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റ് ചടങ്ങിന് ആവേശം പകർന്നു. സ്പോർട്സ് ക്യാപ്റ്റൻമാരായ റിജിൽ ജോഫിയും ബ്ലെസ്സീന ബെന്നിയും ചേർന്ന് സ്പോർട്സ് ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളുടെ കായികമികവും കൂട്ടായ്മയും പ്രകടമാക്കിയ വിവിധ കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. കായികാധ്യാപകൻ ഗോകുൽദാസ്, അധ്യാപികമാരായ നിമിഷ കെ. ആർ., സ്നേഹ രോഹിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply