നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾമൂലം ഏറെ നാളായി കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നിരവധി നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ്. നാടകത്തിലൂടെയായിരുന്നു അവർ അഭിനയത്തിലേയ്‌ക്കെത്തിയത്.

നാൽപത് വർഷത്തിലേറെയായി കോഴിക്കോട് ആസ്ഥാനമായുള്ള നിരവധി നാടക ഗ്രൂപ്പുകളിൽ അവർ സജീവമായിരുന്നു

2018ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു. വൈറസ്, ഡാകിനി എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading