അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനം സിപിഐഎം ആചരിച്ചു

പട്ടിക്കാട്. അഴീക്കോടൻ രാഘവൻ 54-ാം രക്തസാക്ഷിദിനം സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി ആചരിച്ചു. സെക്രട്ടറി കെ.കെ ഷൂജൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ പതാക ഉയർത്തി. എൽസി അംഗങ്ങളായ പി.ജെ അജി, കെ.എ കൃഷ്ണൻകുട്ടി, നിഖിൽ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാവായിരുന്നു അഴീക്കോടൻ രാഘവൻ. 1919 ജൂലൈ 1ന് ഒരു സാധാരണ കുടുംബത്തിലാണ് രാഘവൻ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളു. ബീഡിതെറുപ്പ് ജോലി പഠിച്ചു. പിന്നീട് ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച്, സംഘടനാ രംഗത്തേക്കു വന്നു.

1950ൽ അറസ്റ്റിലായി. ജയിൽവിമോചിതനായശേഷം തൊഴിലാളിയൂണിയൻ രംഗത്ത് പ്രവർത്തിച്ചു. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ദേശാഭിമാനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. 1964ൽ ചൈനാ ചാരനെന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ടു. 1972 സെപ്തംബർ 23ന് തൃശ്ശൂരിൽ വച്ച് കുത്തേറ്റ് അന്തരിച്ചു. മരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറും ആയിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading