തൃശൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ ആലപ്പുഴയിൽ കണ്ടെത്തി

തൃശൂർ. സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണ സമയത്ത് കടന്നുകളഞ്ഞ മൂന്ന് വിദ്യാർഥികളെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. പോലീസിന്റെയും റെയിൽവേ അധികൃതരുടെയും അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. തൃശ്ശൂരിലെ ഷെൽട്ടർ ഹോമിൽ താമസിച്ച് മോഡൽ ഗേൾസ് സ്‌കൂളിൽ പഠിച്ചിരുന്ന എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥിനികളാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് കടന്നുകളഞ്ഞത്.

കുട്ടികളെ കാണാതായ വിവരം അറിഞ്ഞ ഉടൻ സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് പരിസരത്തെയും റെയിൽവേ സ്‌റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസിൽ കയറിയതായി കണ്ടെത്തി. ട്രെയിൻ എറണാകുളം പിന്നിട്ടതോടെ കുട്ടികൾ ട്രെയിനിലുണ്ടെന്ന വിവരം പോലീസിന് ഉറപ്പായി. തുടർന്ന് തൃശ്ശൂർ പോലീസ് വിവരം കൈമാറിയതോടെ ആലപ്പുഴ പോലീസും റെയിൽവേ അധികൃതരും രംഗത്തെത്തി. ട്രെയിൻ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ മൂന്ന് പെൺകുട്ടികളെയും സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading