വെള്ളിക്കുളങ്ങരയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

തൃശൂർ. വെള്ളിക്കുളങ്ങര മുരിക്കിങ്ങൽ സ്വദേശി സിജോ ജോസഫിനെ (47) കത്തി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മറ്റത്തൂർ ഒമ്പതുങ്ങൽ സ്വദേശി കലങ്ങോല വീട്ടിൽ ആന്റു (39) അറസ്റ്റിലായി. ഐസ്‌ക്രീം വണ്ടി കേടുവരുത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിൽ.

സിജോയുടെ ഐസ്‌ക്രീം വണ്ടി പ്രതിയാണ് ഓടിച്ചിരുന്നത്. സെപ്റ്റംബർ 19ന് അങ്കമാലി യൂദാപുരത്ത് വെച്ച് വണ്ടി മതിലിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചിരുന്നു. വണ്ടി ശരിയാക്കുന്നതിനുള്ള ചെലവിൽ 15,000 രൂപ നൽകാമെന്ന് പ്രതി പറഞ്ഞിരുന്നു. ഇക്കാര്യം സിജോ പ്രതിയുടെ സുഹൃത്തിനോട് പറഞ്ഞതിലുള്ള വിരോധത്തെ തുടർന്നാണ് ഒമ്പതുങ്ങലിലെ റോഡിൽ വെച്ച് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ സിജോയുടെ ഇടത് ചെവിക്ക് മുറിവേറ്റു. നിരവധി കേസുകളിൽ പ്രതിയാണ് ആന്റു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading