ഒളകര പാത്രകണ്ടം പുല്ലമ്പരുത റോഡ്; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

വാണിയംപാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ വാർഡിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ഒളകര പാത്രകണ്ടം പുല്ലമ്പരുത റോഡിന്റെ നടപടികൾ വേഗത്തിലാക്കാൻ കെ രാജൻ എംഎൽഎ നിർദ്ദേശം നൽകി.

ഇതിന്റെ ഭാഗമായി ഫോറസ്റ്റ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ജില്ലാ എൻജിനീയറിങ് ഓഫീസർ എന്നിവരുടെ യോഗം ചേർന്നു. ഫോറസ്റ്റ് എൻഒസിക്ക് ആവശ്യമായ രേഖകൾ കൈമാറുന്നതിനും പഞ്ചായത്ത് എഇ ഓഫീസിൽ നിന്നും നൽകേണ്ട രേഖകൾ ഉടൻ സൈറ്റിൽ അപ്‌ലോഡ് ചെയ്ത് കൈമാറുന്നതിനും യോഗം തീരുമാനിച്ചു. ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെയും യോഗം ചുമതലപ്പെടുത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, വാർഡ് മെമ്പർ സനിൽ വാണിയംപാറ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading