
പട്ടിക്കാട്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കല്ലിടുക്ക് പീച്ചിഡാം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ഏഴ് വർഷത്തോളമായി മുടങ്ങിക്കിടന്ന പണികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
2019ലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ വിവിധ സാങ്കേതിക പ്രശ്‌നങ്ങളിൽ കുടുങ്ങി നിർമ്മാണം നിലയ്ക്കുകയായിരുന്നു. പിന്നീട് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിരവധി സമരപരിപാടികൾ റോഡിന്റെ നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
5.200 കീലോമീറ്റർ ദൂരത്തിലുള്ള കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡിന് 5.94 കോടി രൂപയാണ് അന്ന് അനുവദിച്ചിട്ടുള്ളത്. എന്നാൽ നിർമ്മാണ സാമഗ്രികളിലുണ്ടായ വിലവർധവ് പരിഗണിച്ച് അധികമായി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സ്ഥലം സന്ദർശിച്ച കെ രാജൻ എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, പഞ്ചായത്തംഗങ്ങളായ കൃഷ്‌ണേന്ദു പ്രശാന്ത്, സ്വപ്‌ന രാധാകൃഷ്ണൻ, മുൻ പഞ്ചായത്തംഗം കെ.പി എൽദോസ്, പൊതുപ്രവർത്തകരായ ജിനേഷ് പീച്ചി, പി.വി സുദേവൻ, എൻ.എസ് പീതാംബരൻ, ശിവരാജ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply