
തൃശൂർ: തൂഫാൻ ജാഗരൺ യാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്കു രണ്ടുമുതൽ തൃശൂർ നഗരത്തിലും പരിസരത്തും ഗതഗത നിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും പാർക്കിംഗ് നിരോധിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നു വരുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും വഴിതിരിച്ചുവിടും. അത്യാവശ്യ സാഹചര്യത്തിലല്ലാതെ നഗരത്തിലേക്കു സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കണമെന്നും പൊലിസ് അഭ്യർഥിച്ചു.

Leave a Reply