
തിരുവനന്തപുരം: തിരുവോണം ബംപർ ഭാഗ്യക്കുറി 2026ന്റെ നറുക്കെടുപ്പ് ഉദ്ഘാടനം 26ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ പൂജ ബംപർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു അധ്യക്ഷത വഹിക്കും.
തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ടു ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും.
90 ലക്ഷം ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വിൽപന ആരംഭിച്ചത്. ഇതുവരെ 87,68, 160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില.

Leave a Reply