
തൃശ്ശൂർ. പൂമലയിൽ റബ്ബർ തോട്ടത്തിലെ ജോലിക്കിടെ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മാന്ദാമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കൊളാംകുണ്ട് നെല്ലിക്കാമലയിൽ വർക്കി മകൻ സനീഷ് (38) ആണ് മരിച്ചത്. തോട്ടത്തിൽ മുറിച്ചിട്ടിരുന്ന റബ്ബർ മരങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ട്രാക്ടർ മറിഞ്ഞ് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സനീഷിന്റെ ഭൗതിക ശരീരം നാളെ (വെള്ളിയാഴ്ച) കാലത്ത് 11 മണിയോടെ വീട്ടിൽ എത്തിക്കും. സംസ്‌കാരം വൈകീട്ട് 4 മണിക്ക് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് 5 മണിക്ക് മാന്ദാംഗലം സെന്റ് മേരീസ് യാക്കേബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
അമ്മ: സാറാമ്മ. ഭാര്യ: ലിജ മക്കൾ: ദിയ, ബേസിൽ.

Leave a Reply