
തൃശൂർ. പുഴയിൽ നിന്നും വഞ്ചിയിൽ ചെളി വാരുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചേറ്റുവ പടന്ന സ്വദേശി കൃത്യവാസൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെ ചേറ്റുവ പുഴയിൽ വെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് വഞ്ചിയിൽ തളർന്നുവീണത്. പ്രദേശത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply