പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണമായും എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ 1,068.79 കോടി രൂപ അനുവദിച്ചു.

ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്. ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ്തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading