പുതുക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ. പുതുക്കാട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് അശോക റോഡിൽ തെക്കുംപുറം ദേവസിയുടെ ഭാര്യ ബേബിയാണ് (68) മരിച്ചത്.

ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. പള്ളിയിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചരക്ക് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading