സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: അന്തരിച്ച കലാ-സാംസ്കാരിക പ്രതിഭ സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ മുതല്‍ തിരുവനന്തപുരം തൈക്കാട്ടെ വസതിയില്‍ പൊതുദർശനം ഉണ്ടാകും. വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. ഔദ്യോഗിക ബഹുമതികളോടെ യായിരിക്കും സംസ്കാരം.

വിയോഗവാർത്ത അറിഞ്ഞതുമുതല്‍ കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വസതിയായ ഗണേശത്തിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നുണ്ട്.

ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ അന്ത്യം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading