സേവാ സങ്കൽപ്പ് അഭിയാൻ്റെ ഭാഗമായി അങ്കണവാടി ടീച്ചർമാരെ ആദരിച്ചു

തെക്കുംപാടം. പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ പിറന്നാളിനോടനുബന്ധിച്ച് സേവാ സങ്കൽപ്പ് അഭിയാൻ്റെ ഭാഗമായി അങ്കണവാടി ടീച്ചർമാരെ ആദരിച്ചു. തെക്കുംപാടം കന്നുകാലിച്ചാൽ എന്നീ അങ്കണവാടികളിലെ ടീച്ചർമാരായ സിന്ധു, മിനി എന്നിവരെയാണ് വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്തിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചത്.

അംഗൻവാടിയിലെ ജീവനക്കാർക്കും കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് വികസന സമിതി ചെയർമാൻ എൻ എസ് പീതാംബരൻ, ബിജെപി ബൂത്ത് പ്രസിഡൻ്റ് ബിജു കൊല്ലമറ്റം, എൻഡിഎ ഭാരവാഹികളായ വിജയൻ കമ്പിളി, സുഭി, രവി കോയിത്തറ, കേശവൻ കരുമത്തിൽ, പ്രശാന്ത് പുളിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading