യുവതിയെ കബളിപ്പിച്ച് സ്വർണാഭരണം തട്ടി; യുവാവ് പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 4,000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതി മാള പൊലിസിന്റെ പിടിയിൽ. പള്ളുരുത്തി കാമാട്ടുപറമ്പിൽ സൽമാനുൽ ഫാരിസി ആണ് പള്ളുരുത്തിയിൽ നിന്ന് അറസ്റ്റിലായത്.

തിരികെ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 2024 ജൂൺ മുതൽ 2025 ഒക്ടോബർ 30 വരെ പലതവണകളായി പ്രതി പരാതിക്കാരിയിൽനിന്ന് 29.50 പവൻ സ്വർണാഭരണങ്ങളും 4,000 രൂപയും കൈക്കലാക്കുകയായിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചതിനെത്തുടർന്നാണ് യുവതി കഴിഞ്ഞവർഷം പൊലിസിൽ പരാതി നൽകിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading