തൊഴിൽ തർക്കം: വാട്ടർ അതോറിറ്റി അധികൃതരുമായി സിഐടിയു ചർച്ച നടത്തി

പീച്ചി. വാട്ടർ അതോറിറ്റിയുടെ പീച്ചി ജലശുദ്ധീകരണ പ്ലാന്റിൽ കൊണ്ടുവരുന്ന ആലം ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള തൊഴിൽ തർക്കത്തെ തുടർന്ന് ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സിഐടിയു പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായി പീച്ചിയിലെ ഓഫീസിൽ വെച്ച് ചർച്ച നടത്തി. കഴിഞ്ഞ മൂന്നു വർഷമായി പീച്ചി വാട്ടർ അതോറിറ്റിയിൽ വരുന്ന ആലത്തിന്റെ ലോഡ് ഇറക്കുന്നതിന് പീച്ചിയിലെ സിഐടിയു ചുമട്ടുതൊഴിലാളികൾക്ക് അവസരം ലഭിക്കുന്നില്ല എന്നും കരാറുകാരുമായുള്ള ഒത്തുകളിയാണ് ഇതിനു കാരണം എന്നും ചുമട്ടുതൊഴിലാളികൾ ആരോപിച്ചിരുന്നു.

ഇക്കാര്യം പരിശോധിച്ച സിഐടിയു പീച്ചി മേഖല സെക്രട്ടറി കെ.ജി ബൈജു, പ്രസിഡന്റ് ഇ.വി കുര്യാക്കോസ്, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് കെ.ആർ എന്നിവരാണ് വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ എത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. ഈ വിഷയത്തിൽ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും  തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും സിഐടിയു വക്താക്കൾ പറഞ്ഞു.

മാസംതോറും മൂന്ന് ടണ്ണോളം ആലം പ്ലാന്റിൽ വരുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി സിഐടിയു ചുമട്ടുതൊഴിലാളികളുടെ പണി ദിവസം മാത്രം ലോഡ് എത്തുന്നില്ലെന്നും ഇത് തൊഴിൽ നിഷേധമാണ് എന്നുമാണ് സിഐടിയു ചുമട്ടുതൊഴിലാളികളുടെ ആക്ഷേപം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading