
പട്ടിക്കാട്. സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ഫൊറോനാ പള്ളിയിൽ കുടുംബവർഷത്തോടനുബന്ധിച്ച് കപ്പുച്ചിൻ മിഷൻ ധ്യാനം നടത്തി. സെപ്റ്റംബർ 20 മുതൽ 26 വരെ നീണ്ടുനിന്ന ധ്യാന ശുശ്രൂഷകൾക്ക് വിൽസനച്ചനോടപ്പം 7 കപ്പുച്ചിൻ വൈദികരും നേതൃത്വം നൽകി.
വെള്ളിയാഴ്ച ഇടകവയിൽ നിന്നും മരണം മുലം വേർപെട്ടുപോയവരുടെ ആത്മാശാന്തിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ഉച്ചതിരിഞ്ഞ് പട്ടിക്കാട് ടൗണിലൂടെ കുരിശുകളേന്തി പരിഹാര പ്രദക്ഷിണവും നടത്തി. കുടുംബങ്ങളുടെ നവീകരണത്തിന് വേണ്ടി വർഷം മുഴവൻ നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് വികാരി ഫാ തോമസ് വടക്കൂട്ട് നേതൃത്വം നൽകും.

Leave a Reply