വാല്‍പ്പാറയില്‍ അഞ്ചുവയസുകാരനെ പുലി ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചു

തൃശ്ശൂർ. വാല്‍പ്പാറയില്‍ അഞ്ചുവയസുകാരനെ പുലി ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചു. അപ്പർ പറളായി എസ്റ്റേറ്റ് പരിസരത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

സ്കൂള്‍ വിട്ടുവന്ന് വീടിന്റെ വാതില്‍ക്കല്‍ അമ്മയോടൊപ്പം ഇരുന്ന് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തില്‍ പതുങ്ങിയിരുന്ന പുലി അപ്രതീക്ഷിതമായി ചാടിവീണ് കുട്ടിയെ ആക്രമിക്കുകയായിരുന്നു. അമ്മ ഒച്ചവെച്ചിട്ടും വിടാതെ പുലി കുട്ടിയുടെ തലയില്‍ കടിച്ചെടുത്ത് മൂന്നു മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു, തുടർന്ന് നാട്ടുകാർ ഒച്ചയിട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച്‌ പുലി കടന്നുകളഞ്ഞു.

ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള വാല്‍പ്പാറ സർക്കാർ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇതേ എസ്റ്റേറ്റില്‍ വച്ചാണ് ഒരു വർഷം മുമ്പ് പുലിയുടെ ആക്രമണത്തില്‍ മറ്റൊരു കുട്ടി മരിച്ചത്. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെയാണ് അന്ന് പുലി കടിച്ചുകൊന്നത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ വീണ്ടും പറളായി എസ്റ്റേറ്റില്‍ സമാനമായ രീതിയില്‍ പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading