
വാണിയംപാറ. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ പന്തലാംപാടത്ത് മിനി അണ്ടർപാസ് വേണമെന്ന സംയുക്ത സമരസമിതിയുടെ ആവശ്യത്തിൽ വിദഗ്ധ സംഘം നാളെ സ്ഥലം പരിശോധിക്കും. വിവിധ വകുപ്പു ഉദ്യോഗസ്ഥരും ജനപ്രതിനിധികൾ, സംയുക്ത സമരസമിതി അംഗങ്ങൾ, ദേശീയപാത അതോറിറ്റി അധികൃതർ, പൊലിസ്, റോഡ് സേഫ്റ്റി, പവർ ഗ്രിഡ് പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് സ്ഥലം പരിശോധിക്കുക. ടീമിനെ ഇന്നു തീരുമാനിക്കുമെന്ന് പന്തലാംപാടത്ത് പരിശോധന നടത്തിയശേഷം വടക്കഞ്ചേരി റസ്റ്റ് ഹൗസിൽ നടന്ന ജനപ്രതിനിധികളുടെയും സമരസമിതി, പ്രദേശവാസികൾ എന്നിവരുടെയും യോഗത്തിൽ കളക്ടർ കെ. സുധീർ പറഞ്ഞു. ടീമിന്റെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കും. വിദഗ്ധ ടീമിന്റെ പരിശോധന നടക്കുംവരെ സ്ഥലത്തെ ഹെവി വർക്കുകൾ നടത്താൻ പാടില്ലെന്ന് കെ.രാധാകൃഷ്ണൻ എംപി, കളക്ടർ എന്നിവർ കരാർ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply