ഗുരുവായൂരിൽ വൻ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ

ഗുരുവായൂർ: 400 ഗ്രാം ഹാഷിഷ് ഓയിലും 40 ഗ്രാം ചരസും മൂന്നുഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവാക്കളെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഡിജിറ്റൽ ലോക്കറിൽ നിന്ന് പണവും പാക്കിംഗ് സാമഗ്രികളും കണ്ടെത്തി. ഗുരുവായൂർ പേരകം പൊന്നാരശേരി അഭിഷേക് (24), പുന്നപണിക്കവീട്ടിൽ മുഹമ്മദ് ഷഹ്‌സാദ് (24) എന്നിവരാണ് അറസ്റ്റിലായത്.

തെക്കേനടയിലെ കാനറ ബാങ്കിന് എതിർവശത്തെ പാർക്കിംഗ് ഏരിയയ്ക്കു സമീപം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. പൊലിസ് പരിശോധനയിൽ ഇവരിൽ നിന്ന് മൂന്ന് ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിഷേകിന്റെ വീട്ടിലെ ഡിജിറ്റൽ ലോക്കറിൽനിന്ന് 400 ഗ്രാം ഹാഷിഷ് ഓയിൽ, 40 ഗ്രാം ചരസ്, 1.33 ലക്ഷം രൂപ എന്നിവ കണ്ടെത്തിയത്.

ഒസിബി റോളിംഗ് പേപ്പറുകൾ, ഡിജിറ്റൽ തൂക്കുയന്ത്രം, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ചെന്നു സംശയിക്കുന്ന ചെറിയ കുപ്പികൾ എന്നിവ കണ്ടെത്തി. ലഹരി വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading