ട്രയൽ റൺ വിജയം; 180 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ് വന്ദേ ഭാരത്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ വന്ദേ ഭാരത് ചെയർ കാർ റേക്ക് മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിലെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. രോഹൽഖുർദ് – ഇന്ദ്രഗഡ് – കോട്ട സെക്ഷനിൽ 100 കിലോമീറ്റർ ദൂരത്തിലാണു പരീക്ഷണം. ഭാരം കയറ്റിയ അവസ്ഥയിലും ഒഴിഞ്ഞ അവസ്ഥയിലും മണിക്കുറിൽ 180 കിലോമീറ്റർ ഉയർന്ന വേഗത വിജയകരമായി കൈവരിച്ചതായി അധികൃതർ അറിയിച്ചു.

അന്തിമ വേഗത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മുന്നോടിയായി റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു സാങ്കേതിക പരിശോധനകൾ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading