തൃശ്ശൂരിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തൃശ്ശൂർ: കുട്ടികള്‍ക്ക് നല്‍കിയ ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കത്തിന് പിന്നാലെ 4 പേരെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസിന്റെ പിടിയിലായി.

ഒരു കുടുംബത്തിലെ നാലുപേരെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മതിലകം കളരിപ്പറമ്പ് സ്വദേശി കരുതവീട്ടില്‍ രാംവിലാസിനെ ആണ് (30)പൊലീസ് അറസ്റ്റു ചെയ്തത്.

കളരിപറമ്പ് കുന്നത്ത് വീട്ടില്‍ സലീഷ്(40), ഭാര്യ, പ്രായപൂർത്തിയാകാത്ത ഇവരുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരെയാണ് ക്രൂരമായി മർദിക്കുകയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.

കുട്ടികള്‍ക്ക് ഡാൻസ് പരിശീലനത്തിനായി നല്‍കിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ക്രൂരമായ അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading