പീച്ചി സ്‌കൂൾ കലോത്സവം നടന്നു

പീച്ചി. ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ കലോത്സവം ലാസ്യ 2K26 ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് വിനയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സന്ധ്യ ഷാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സീന വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

പ്രശസ്ത നാടൻപാട്ട് കലാകാരൻ ഷൈജൻ മണി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ ഗിരീശൻ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് രാജേഷ് ഐ ജി, സ്‌കൂൾ ചെയർമാൻ മുഹമ്മദ് യാസീൻ, കലോത്സവം കൺവീനർ ശർമിള ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക ബിന്ദു എം ജോസ് ചടങ്ങിന് നന്ദി പറഞ്ഞു.

വിവിധ മത്സരങ്ങളിൽ യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾ വിവിധ ഹൗസുകളായി തിരിഞ്ഞ് മികച്ച രീതിയിൽ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading