
പീച്ചി. ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സിഐടിയു പീച്ചി യൂണിറ്റ് സമ്മേളനം കെ.ജി സജി നഗറിൽ പീച്ചി മേഖല സെക്രട്ടറി കെ.ജി ബൈജു ഉദ്ഘാടനം ചെയ്തു. കെ.ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സിഐടിയു മേഖലാ പ്രസിഡന്റ് ഇ.വി കുര്യാക്കോസ്, ചാണ്ടി എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ജോണി (പ്രസിഡന്റ്), കെ.ആർ രഞ്ജിത്ത് (സെക്രട്ടറി), അനീഷ് എം.ടി (ലീഡർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സമ്മേളനത്തിന് അസിസ്റ്റന്റ് ലീഡർ പ്രിൻസ് നന്ദി പറഞ്ഞു.

Leave a Reply