
തൃശ്ശൂർ. പഴയന്നൂരിൽ ഗൃഹനാഥന്റെ മരണം ഭക്ഷ്യവിഷബാധയെത്തുടർന്നെന്ന് സംശയം. പഴയന്നൂർ സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.
വിനോദിന്റെ മക്കളായ വിദ്യയും വൃന്ദയും ചികിത്സയിലാണ്. മൂന്ന് പേരും ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രിയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply