
ന്യൂഡൽഹി. ഇന്ന് (തിങ്കളാഴ്ച) മുതല്‍ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. മൂന്ന് ദിവസത്തേക്കായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകള്‍ അറിയിക്കുകയായിരുന്നു.
ആഴ്ചയില്‍ അഞ്ചുദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവർത്തിച്ചിരുന്നു.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതല്‍ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ ഉന്നയിച്ചിരുന്നു.

Leave a Reply