
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 38 വാർഡുകളിലായി 126 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണൽ ചൊവ്വാഴ്ച്ച രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ ട്രന്റ് സംവിധാനത്തിലൂടെ ലഭ്യമാകും.

Leave a Reply