ജില്ലയിൽ എച്ച് 1 എൻ 1: ജാഗ്രത നിർദ്ദേശം

തൃശൂർ: ജില്ലയിൽ പലയിടങ്ങളിലും എച്ച് വൺ എൻ വൺ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. എൻ.എ. ഷീജ അറിയിച്ചു. രോഗമുള്ള ആൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുക്ക് ചീറ്റുമ്പോഴും വായുവിലൂടെ മറ്റൊരാളിലേക്ക് അസുഖം പകരാം.

രോഗലക്ഷണങ്ങൾ

പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം. സാധാരണ പനിപോലെ നാലഞ്ചു ദിവസംകൊണ്ട് ഭേദമാകാമെങ്കിലും ശ്വാസകോശം, തലച്ചോറ് എന്നിവിടങ്ങളിലെ അണുബാധയ്ക്കും നിലവിലുള്ള രോഗങ്ങൾ ഗുരുതരമാകാനും സാധ്യതയുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading