കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.

വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജില്‍ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, ‘ടീം ബ്ലാക്ക്ലീറ്റ്സ്’ ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന അവകാശവാദവും ഹാക്കർമാർ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ വെബ്സൈറ്റിന്റെ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. സൈബർ ആക്രമണത്തിന് പിന്നിലാരാണെന്നും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading