
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നല്‍കിയത്. ആരോഗ്യവകുപ്പും തദ്ദേശവകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനായി ഇരുവകുപ്പിൻ്റെയും മന്ത്രിമാരുടെ യോഗം ചേരും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തില്‍ ഏകോപന സമിതി ഉണ്ടാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കിട്ടുണ്ട്. പ്രാദേശിക തലത്തിലും സമിതികള്‍ ഉണ്ടാക്കും.
ഡെങ്കിപ്പനി കേസുകള്‍ കൂടുന്നുണ്ട്. ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ വൈറസ് ബാധയില്‍ കേസുകള്‍ കൂടി. അഞ്ചാം പനി വ്യാപനത്തിലും വർധന.
ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയത്. എന്നാല്‍ എലിപ്പനിയുടെ വ്യാപനം കുറഞ്ഞു. ഇടവിട്ടുള്ള മഴ പകർച്ചപ്പനി സാഹചര്യം കൂട്ടാനുള്ള സാധ്യതയുണ്ട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ദിനംപ്രതി 7000 പേരാണ് പനിക്ക് ചികിത്സ തേടുന്നത്. വടക്കൻ ജില്ലകളിലാണ് പനി വ്യാപനം കൂടുതല്‍ . മരുന്ന് ഇല്ലാത്തതും സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നുണ്ട്.

Leave a Reply