തെക്കുംകര കൊലപാതകം: പ്രതിയുടെ വീട്ടിൽ നിന്ന് മുള്ളൻപന്നിയുടെ ഇറച്ചി പിടികൂടി

തൃശ്ശൂർ: തെക്കുംകര കുളത്താശേരിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ താണിയം കട്ടയിൽ വീട്ടിൽ എൽദോസിന്റെ വീട്ടിൽ നിന്ന് മുള്ളൻപന്നിയുടെ ഇറച്ചി പിടികൂടി. പോലീസും വനം വകുപ്പും സംയുക്ത നടത്തിയ പരിശോധനയിലാണ് വീട്ടിലെ ഫ്രിഡ്ജിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം മുള്ളൻപന്നിയുടെ ഇറച്ചി കണ്ടെത്തിയത്. മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വടക്കാഞ്ചേരി പോലീസിന്റെ റൗഡിപ്പട്ടികയിലുള്ള ആളാണ് പ്രതി എൽദോസ്.

ഇന്നലെ ഉച്ചയോടെ കുളത്താശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് സോളമന്റെ (38) മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾ പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ മൂവരും ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. വാക്കുതർക്കത്തിനൊടുവിൽ എൽദോസാണ് സോളമനെ കുത്തിയതെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading