സിബിഎസ്ഇ ത്രിഭാഷ: ആറാം ക്ലാസിനും ഇളവ് നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ത്രിഭാഷ പദ്ധതി പ്രകാരമുള്ള മൂല്യനിർണയത്തിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ലഭിച്ചിട്ടുള്ള ഇളവ് ആറാം ക്ലാസ് വിദ്യാർഥികൾക്കും നൽകാൻ സിബിഎസ്ഇയോട് സുപ്രീം
കോടതി നിർദേശിച്ചു. നിലവിലെ സിബിഎസ്ഇ ആറാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്നാം ഭാഷ നിർബന്ധമാക്കുന്നതിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

പ്രവർത്തനപരമായ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യം ആറാം ക്ലാസ് വിദ്യാർഥികൾക്കും ലഭ്യമാക്കുന്നതിനായി ഒരു സോഫ്റ്റ് ലോഞ്ച് (ഘട്ടംഘട്ടമായുള്ള നടപ്പാക്കൽ) നടത്താനാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റീസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചത്. വിഷയത്തിൽ സിബിഎസ്ഇ നാലാഴ്ചയ്ക്കുള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കണം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading