‘ഓപ്പറേഷൻ തൂഫാൻ 2.0’ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം

ഒല്ലൂക്കര: ബ്ലോക്ക് പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ കാമ്പയിൻ ആരംഭിച്ചു. പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഓപ്പറേഷൻ തുഫാൻ പതാക ഉയർത്തി. ബോധവത്കരണ കാമ്പയിൻ കെ.രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.സി. അഭിലാഷ്, രാജി ഗരിജ, ബിന്ദു കാട്ടുങ്ങൽ, ഗീത രവീന്ദ്രാക്ഷൻ, പ്രിൻസി അക്കരപ്പുറം, ബിഡിഒ ലൗലി മുരളീധരൻ മറ്റു ഉദ്യോഗസ്ഥർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർക്ക് ഓപ്പറേഷൻ തൂഫാൻ ബാഡ്ജ് നൽകി.

മണ്ണുത്തി പൊലിസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ശ്രീഹരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർഥികൾക്കായി ഓപ്പറേഷൻ തൂഫാന്റെ സ്ലൈഡുകൾ അടങ്ങിയ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
പഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ. ബിന്ദു തൂഫാൻ സത്യപ്രതിജ്ഞ ചൊല്ലി. എസ്‌ഐ മനു കൃഷ്ണൻ, എഎസ്‌ഐ അജയ്‌ഘോഷ് എന്നിവർ പങ്കെടുത്തു. സിപിഒ പ്രവീഷ് ലഹരി വിരദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading