പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പവനും അരലക്ഷവും തട്ടിയ രണ്ടുപേർ പിടിയിൽ

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. എറിയാട് പിഎസ്എൻ കവല സ്വദേശി പഴുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സഹൽ (23) എന്നയാളും കുറ്റകൃത്യം നടന്ന സമയം പ്രായപൂർത്തിയാകാതെ കേസിൽ ഉൾപ്പെട്ട 18 വയസുകാരനുമാണു പിടിയിലായത്.

ഇൻസ്റ്റാഗ്രാം വഴിയുള്ള ചാറ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്നും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. 2025 ഒക്ടോബറിൽ 50,000 രൂപയും കഴിഞ്ഞ ഏപ്രിലിൽ 20 പവനുമാണ് പരാതിക്കാരിയിൽ നിന്നു തട്ടിയെടുത്തത്. ഇവർ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോൾ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് പൊലിസിൽ പരാതി നൽകുകയുമായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading