ബാറിൽ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബാറിനുള്ളിൽവച്ച് യുവാവിനെ ആക്രമിച്ചു പരിക്കേൽപിച്ച
കേസിൽ രണ്ടുപേരെ കൊടുങ്ങല്ലൂർ പൊലിസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പത്താഴക്കാട്ടൽ വീട്ടിൽ ശ്യാംജിത്ത് (41) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച ഇരിങ്ങാലക്കുട നെടുകാണത്തുകുന്ന് കടലായി സ്വദേശി കളത്തിപറമ്പിൽ വീട്ടിൽ ശരത്ത് (25), കരൂപ്പടന്ന സ്വദേശി തെരുവിൽ വീട്ടിൽ സൽമാൻ ഫാരിസ് (26) എന്നിവരാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്‌റ്റേഷൻ റൗഡിയുമാണ് ശരത്ത്.

കഴിഞ്ഞ 26ന് രാത്രി പത്തരയോടെ നാരായണമംഗലം പോളക്കുളത്തുള്ള ബാറിലാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനായി നിൽക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. പരാതിക്കാരന് ഇടതുഭാഗത്തെ കവിളെല്ലിനും വാരിയെല്ലിനും പൊട്ടലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading