
തൃശൂര്‍. മാളയില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് മുന്‍ ആണ്‍സുഹൃത്ത്. മാള ഹോളിഗ്രേസ് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥിനിയും പാറക്കടവ് സ്വദേശിനിയുമായ ആര്യയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.
പെണ്‍കുട്ടിയുടെ മുന്‍ ആണ്‍സുഹൃത്തും പോളിടെക്‌നിക്കിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പാറക്കടവ് സ്വദേശി നിരഞ്ജനാണ് ആക്രമിച്ചത്. പെണ്‍കുട്ടിയുടെ കൈയ്ക്കും പുറത്തും വെട്ടേറ്റു.
ബുധനാഴ്ച വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം നടന്നത്. പോളിടെക്‌നിക്കിലേക്ക് എത്തിയ നിരഞ്ജന്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആര്യയെ വെട്ടുകയായിരുന്നു. ആര്യയ്ക്ക് കൈക്കും പുറത്തും സാരമായി പരിക്കേറ്റു. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരു വിദ്യാര്‍ത്ഥി ആല്‍ഫിന് വെട്ടേറ്റു. ഇരുവരെയും മാളയിലെ സ്വകാര്യ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply