
ആൽപ്പാറ. പൊതുഇടങ്ങൾ വൃത്തിയായി സംരക്ഷിക്കുക എന്ന ആശയവുമായി ആൽപ്പാറ വാർഡിൽ ‘ഹരിത തീരം ആൽപ്പാറ’ എന്ന പദ്ധതിക്ക് തുടക്കമായി. ഹരിതകർമ സേനാംഗം രേണുക സുബ്രൻ, വാർഡ് മെമ്പർ ജോസ് ഹ്യൂബർട്ട് എന്നിവരാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ഗാന്ധി ജയന്തി ദിനത്തിൽ ആൽപ്പാറ വാരിയത്ത്പടിയിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജോസ് ഹ്യൂബർട്ട് അധ്യക്ഷത വഹിച്ചു.
ഹരിതകർമ സേനാംഗം രേണുക സ്വാഗതം പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, മെമ്പർ സാവിത്രി സദാനന്ദൻ, ഹരിതകർമ സേന കോർഡിനേറ്റർ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. ‘ഹരിത തീരം ആൽപ്പാറ’ എന്ന പദ്ധതി വാർഡ് മുഴുവനും വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നു വാർഡ് മെമ്പർ പറഞ്ഞു. ആൽപ്പാറ മൂല ദേശം കമ്മിറ്റി പ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ, ചുമട്ടു തൊഴിലാളി യൂണിയൻ അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply