
പട്ടിക്കാട്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വാണിയമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ആനവാരിയിൽ സർപ്പ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വാണിയമ്പാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി അനിൽകുമാർ അധ്യക്ഷത വഹിച്ച പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. പാമ്പുകളെക്കുറിച്ചും ആയതിന്റെ ആവാസ വ്യവസ്ഥയെക്കുറിച്ചും സർപ്പ കോർഡിനേറ്റർ ജോജു മുക്കാട്ടുകര ക്ലാസ് എടുത്തു. ആനവാരി ഇഡിസി അംഗങ്ങൾക്കും VB-G RAM G പ്രവർത്തകർക്കുമായിട്ടാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ആനവാരി ഇഡിസി ചെയർമാൻ നന്ദി അറിയിച്ചു.

Leave a Reply