
മുടിക്കോട്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മുടിക്കോട് വാർഡിൽ ചാത്തംകുളവും, കുളത്തിനോട് ചേർന്ന പാർക്കിംഗ് ഏരിയയും വൃത്തിയാക്കി. വാർഡ് മെമ്പർ ശിവപ്രശോഭ് നേതൃത്വം നൽകി.
വാർഡ് കമ്മിറ്റി അംഗങ്ങളായ സതീശൻ, മോഹൻദാസ് , റാഫി, ശ്രീനിവാസൻ ചാത്തംകുളം സംരക്ഷണ സമിതി സെക്രട്ടറി വിനു , പ്രസിഡൻറ് ഷിബു, CDS ലതിക , ADS ചെയർപേഴ്സൺ റാഫിയ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.
അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടെയും, രക്ഷിതാക്കളുടെയും സഹായത്തോടെ അങ്കണവാടി ടീച്ചർ അശ്വതിയുടെ നേതൃത്വത്തിൽ ചാത്തംകുളം അങ്കണവാടിയിലും, വട്ടക്കല്ല് ഫാം റോഡ് ന്യൂ റസിഡൻ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ചാത്തംകുളം – ആറാംകല്ല് കനാൽ പുറത്തും ശുചീകരണ പ്രവർത്തനം നടന്നിരുന്നു.

Leave a Reply