കനത്തമഴ; നെന്മാറയിൽ വീടിന്റെ ചുമരിടിഞ്ഞു വീണ് ഉറങ്ങിക്കിടന്നയാൾ  മരിച്ചു

നെന്മാറ. കനത്ത മഴയില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് സംഭവം. ചെറിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്നു മുരുകേശൻ.

വെള്ളിയാഴ്ച രാവിലെ സഹോദരനെത്തിയപ്പോഴാണ് ചുമർ ഇടിഞ്ഞുവീണത് കണ്ടത്. പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ചുമരിടിഞ്ഞു വീണ മണ്ണിനടിയില്‍ മുരുകേശനെ കണ്ടെത്തിയത്. ഉടൻതന്നെ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു. പോലീസ് നടപടികള്‍ക്ക് ശേഷം വൈകീട്ടോടെ വക്കാവ് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading