
തൃശ്ശൂർ. പടിഞ്ഞാറെ കോട്ടയിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗി മരിച്ചു. തൃക്കൂർ കല്ലൂർ സ്വദേശി ചുക്കത്ത് വീട്ടിൽ ശശിധരനാണ് (68) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ക്യാൻസർ ബാധിതനായ ശശിധരനെ തൃശൂർ അമല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ശശിധരന്റെ ഭാര്യ അല്ലിക്കും, ആംബുലൻസ് ഡ്രൈവർക്കും കാർ യാത്രക്കാർക്കും പരിക്കേറ്റു.

Leave a Reply