വരന്തരപ്പിള്ളിയിൽ മാതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

വരന്തരപ്പിള്ളി: പയ്യാക്കരയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. ആമ്പല്ലൂർ പയ്യാക്കര സ്വദേശി  മേച്ചേരി വീട്ടിൽ ബിനോയിയാണ് പോലീസിന്റെ പിടിയിലായത്.

ബിനോയിയുടെ മാതാവ് എൽസിയെ (75) കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തിയ വരന്തരപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് രക്തപ്പാടുകളും മറ്റും കണ്ടെത്തിയതിനെ തുടർന്ന് മരണത്തിൽ സംശയം തോന്നുകയായിരുന്നു. തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു.

പോസ്റ്റ്‌മോർട്ടത്തിലാണ് എൽസിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് മകൻ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സെപ്റ്റംബർ 28ന് വൈകുന്നേരം മദ്യപിച്ചെത്തിയ ബിനോയിയും അമ്മ എൽസിയും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ബിനോയ് എൽസിയെ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ഫക്രുദ്ദീൻ, എസ്‌ഐ പോൾസൺ, എസ്‌ഐ ഹരിശങ്കർ, ജിഎസ്‌ഐ അലി, ജിഎസ് സിപിഒ സലീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading