
വിലങ്ങന്നൂർ. മഹാത്മ ഗാന്ധിയുടെ 157-ാം ജന്മദിനത്തോടനുബന്ധിച്ച് വിലങ്ങന്നൂരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.കെ ശിവരാമൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സജി താന്നിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാബു തോമസ് ഗാന്ധി ജയന്തി സന്ദേശം നൽകി.
ബി.എസ് എഡിസൺ, ഷൈജു കുരിയൻ, സീന വർഗീസ്, തങ്കായി കുരിയൻ, കെ.എം കുമാരൻ, സുരേഷ് മാധവവിലാസം, ശകുന്തള ഉണ്ണികൃഷ്ണൻ, ഷാജി പീറ്റർ, കൊച്ചു മാത്തു, മാധവൻ ഐച്ചൂട്ടിൽ, വിൽസൺ പയ്യപ്പിള്ളി, സനൽ സണ്ണി, സുബി തോമസ്, തങ്കച്ചൻ മേലേപുതുപ്പറമ്പിൽ, വാർഡ് പ്രസിഡന്റുമാരായ സുഗതകുമാർ, പി.റ്റി സാമുവൽ തുടങ്ങിയവയർ നേതൃത്വം നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് കുരിയാക്കോസ് സ്വാഗതവും സെക്രട്ടറി യാക്കോബ് പയ്യപ്പിളളി നന്ദിയും പറഞ്ഞു.

Leave a Reply