മാളയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

തൃശൂർ. മാള കൈതച്ചിറ ജഡ്ജിമുക്കിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി അഖിൽ (27) ആണ് മരിച്ചത്. മാളയിൽ റോയൽ എൻഫീൽഡ് ഷോറൂമിൽ ടെക്‌നീഷ്യൻ ആണ് അഖിൽ.

ഇന്നലെ രാത്രി ഷോറൂം ഉടമയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത് മടങ്ങവെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ആറരയോടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് ജഡ്ജിമുക്കിൽ
റോഡരികിൽ ബൈക്കും മൃതദേഹവും കണ്ടത്തിയത്. തുടർന്ന് മാള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇറക്കം ഇറങ്ങി വരുന്ന സ്ഥലത്തെ കൊടും വളവിൽ നിയന്ത്രണം വിട്ടാകാം ബൈക്ക് അപകടത്തിൽപെട്ടതെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading