
തൃശൂർ. വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെയും സഹോദരിയെയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും, യുവാവിനെ ആക്രമിക്കുകയും ചെയ്ത ശേഷം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. തൃശൂർ എരവിമംഗലം സ്വദേശി ഷാരോൺ (21), മണ്ണുത്തി മുളയം സ്വദേശി നൗഫി (26) എന്നിവരാണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അഞ്ചേരി സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയും യുവാവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനം തകർത്ത ശേഷമാണ് ബൈക്ക് കവർന്നതെന്നും പൊലീസ് പറഞ്ഞു.

Leave a Reply