
പീച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിന് സമീപം വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിന്റെ ഭാഗമായി പീച്ചി ഐടിഐയിലും പഠിപ്പുമുടക്കി പ്രതിഷേധം സംഘടിപ്പിച്ചു.
എസ്.എഫ്.ഐ മണ്ണുത്തി ഏരിയ എക്‌സിക്യൂട്ടീവ് അംഗം അഭില അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ പീച്ചി ഐടിഐ ചെയർമാൻ സൂര്യ സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ മണ്ണുത്തി ഏരിയ പ്രസിഡന്റ് അഭിഷേക് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Leave a Reply