
ചാവക്കാട്: തൃശൂർ ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസിനകത്ത് കയറി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പാടൂർ മമ്മസ്രായില്ലത്ത് സിയാദിനെ (30) യാണ് ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാമാ ബസാർ പല്ലവി സ്‌റ്റോപ്പിലാണ് സംഭവം. ബസ് തടഞ്ഞു നിർത്തിയപ്പോൾ മാറി നിൽക്കാൻ ഡ്രൈവർ പറഞ്ഞതിലുള്ള വിരോധമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഒളിവിൽ പോയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. കോടതി റിമാൻഡ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും പിടിയിലാകുന്നത്.

Leave a Reply